കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ.ബിജു
സംവിധായകൻ ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തിയേറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽത്തന്നെ തന്റെ ഫെയ്സ്ബുക്കിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യർഥമെന്നും അദ്ദേഹം കുറിച്ചു. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചും രഞ്ജിത്തിനെ വിമർശിച്ചും രംഗത്തെത്തിയത്.
Story Highlights: Director Dr. Biju resigned from KSFDC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here