Advertisement

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മാർച്ച്‌ ആദ്യവാരം

December 13, 2023
Google News 1 minute Read

നടൻ മോഹൻലാൽ ചെയർമാൻ ആയുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫിലിം ഫെസ്റ്റും നികോണും ചേർന്ന് ഡയറക്ടറും പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരവുമായ രവീന്ദ്രന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രശസ്തമായ അഞ്ചു സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഫ്രീ ഫിലിം വർക്ക്‌ ഷോപ്പുകളിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി 10മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവർ ഈ മാസം 14 മുതൽ ജനുവരി 31ന് മുമ്പ് ഷൂട്ട്‌ ചെയ്ത ഫിലിം സമർപ്പിക്കേണ്ടതുണ്ടെന്നും പത്ര സമ്മേളനത്തിലൂടെസംഘടകർ അറിയിച്ചു.

പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ക്യാമറയും മറ്റു ഉപകരണങ്ങളും ഉപയോഗത്തിനായി ഫ്രീ ആയി നൽകുന്നതായിരിക്കും.വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി ഇസഡ് 30 നികോൺ ക്യാമറയും 150 ബഹ്‌റൈൻ ദിനാർ വരുന്ന നിക്കോൺ ഉത്പന്നങ്ങളുടെ വൗച്ചർ രണ്ടാം സമ്മാനമായും 150 ദിനാർ വരുന്ന വൗച്ചർ മൂന്നാം സമ്മാനമായും നൽകും

സമ്മാനങ്ങൾ മാർച്ച് മാസം ആദ്യം ബഹ്‌റൈനിൽ വെച്ച് നടക്കുന്ന മിഡിൽ ഈസ്റ്റ് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്നതായിരിക്കുമെന്നും
മുതിർന്നവർക്കായി നടത്തുന്ന ഷോട്ട് ഫിലിം മത്സര വിജയികൾക്കുള്ള ഒന്നാം സമ്മാനം 1000 ദിനാർ വിലവരുന്ന നിക്കോൺ ഉൽപ്പന്നങ്ങളുടെ വൗച്ചറും രണ്ടാം സമ്മാനമായി 700 ദിനാർ വിലവരുന്ന വൗച്ചറും മൂന്നാം സമ്മാനമായി 400 ദിനാർ മൂല്യമുള്ള വൗച്ചറുകളും ഫിലിം ഫെസ്റ്റിവലിൽ വെച്ച് സമ്മാനമായി നൽകുമെന്നും സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ പ്രശസ്ത തെന്നിന്ത്യൻ സിനിമ താരം രവീന്ദ്രൻ, നിക്കോൺ മിഡിൽ ഈസ്റ്റ്‌ എം. ഡി. നരേന്ദ്രമേനോൻ, മിഡിൽ ഈസ്റ്റ്‌ സെയിൽസ് ഹെഡ് അക്ഷയ് തൽവർ, ബഹ്‌റൈൻ സെയിൽസ് ഹെഡ് ജലീൽ എന്നിവർ പങ്കെടുത്തു. ലാൽ കെയേഴ്സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, തോമസ് ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.

Story Highlights: Kochi Metro Short Film Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here