ലോക്‌സഭയിലെ സുരക്ഷ വീഴ്ച; ഒരു യുവതിയടക്കം നാലു പേര്‍ കസ്റ്റഡിയില്‍; ഉപയോഗിച്ചത് BJP എംപിയുടെ പാസ്?

ലോക്‌സഭയിലെ സ്‌മോക്ക് സ്‌പ്രേ ആക്രമണത്തില്‍ നാലു പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പ്രതികള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍. വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരും പുറത്ത് നിന്ന് രണ്ടു പേരുമാണ് പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റില്‍ എത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെന്റിനകത്ത് 20 വയസുള്ള രണ്ടു യുവാക്കള്‍ ആക്രമണം നടത്തിയത്.
സ്‌മോക്ക് സ്‌പ്രേയുമായി എത്തിയ ഒരാൾ ഉപയോഗിച്ചത് മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ആണ് ഉപയോഗിച്ചത്. പാര്‍ലെമെന്റിന് പുറത്ത് പ്രതിഷേധിച്ചത് അന്‍മോല്‍ ഷിന്‍ഡെയും, നീലം കൗറും ആണ്.
Read Also : കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി; ലോക്സഭയിൽ വൻ സുരക്ഷവീഴ്ച
സാഗര്‍ ശര്‍മയാണ് മുദ്രവാക്യം വിളിച്ച് പാര്‍ലമെന്റിനകത്ത് പ്രതിഷേധിച്ചത്. ഷൂവിനുള്ളിലാണ് സ്‌മോക്ക് സ്‌പ്രേ ഒളിപ്പിച്ചിരുന്നത്. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയില്‍ രണ്ടു പേര്‍ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്‌മോക് ഷെല്‍ എറിയുകയുമായിരുന്നു.
Story Highlights: Lok Sabha Security breach four in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here