Advertisement

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ

April 19, 2025
Google News 2 minutes Read

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗൺസില‍ർ ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ബഹളം വെക്കുന്ന പതിവുണ്ടെന്ന് കൗൺസിലർ പറയുന്നു. കൂടാതെ നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം.

Story Highlights : House of Man in Police Custody Found Partially Burned Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here