Advertisement

കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്: ജനുവരി 1, 2 തീയതികളിൽ

December 13, 2023
2 minutes Read
'Navakerala Sadass' from 20th to 23rd December at Thiruvananthapuram

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും. ജനുവരി 1 ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും 2 ന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം.(Navakerala Sadas Today in Kottayam)

സമയം:

തൃക്കാക്കര: വൈകിട്ട് 3 മണി

പിറവം: വൈകിട്ട് 5 മണി

തൃപ്പുണിത്തുറ: വൈകിട്ട് 3 മണി

കുന്നത്തുനാട് : വൈകിട്ട് 5 മണി

കോട്ടയം ജില്ലയിൽ പര്യടനം തുടരുന്ന നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ യോഗത്തിൽ പങ്കെടുക്കും. തുടർന്നു രാവിലെ 10 മണിക്ക് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പുതുപ്പള്ളി, വൈകിട്ട് നാലിന് ചങ്ങനാശ്ശേരി, വൈകീട്ട് ആറിന് കോട്ടയം നിയോജകമണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ് നടക്കും.

അവസാനദിനമായ നാളെ രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിൽ ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തിൽ രാവിലെ 11 മണിക്കും വൈക്കം മണ്ഡലത്തിലെ നവകേരളസദസ് വൈക്കം ബീച്ചിൽ ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും. അതിനു ശേഷം നവകേരള സദസ് പര്യടനം ആലപ്പുഴ ജിലയിലേക്ക് പ്രവേശിക്കും.

Story Highlights: Navakerala Sadas Today in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top