‘ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് പറയാനാണോ മുഖ്യമന്ത്രി ഓൺലൈൻ യോഗം കൂടിയത്’: വി ഡി സതീശൻ

ശബരിമലയിലെ വിവരങ്ങൾ പുറത്തെത്തിച്ചത് മാധ്യമങ്ങളെന്ന് വി ഡി സതീശൻ. ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് പറയാനാണോ മുഖ്യമന്ത്രി ഓൺലൈൻ യോഗം കൂടിയത്. ശബരിമല നാഥനില്ലാ കളരിയായി. ശബരിമല തീർത്ഥാടനം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത സർക്കാർ വേറെയില്ലന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ദേവസ്വം മന്ത്രിക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടേ. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഇല്ല.(V D Satheeshan on Sabarimala Rush)
പൊലീസ് ഉദ്യോഗസ്ഥർ മോശമായി അയ്യപ്പ ഭക്തരോട് പെരുമാറുന്നു. ശബരിമലയിൽ ഏകോപനമില്ല. 2000ലധികം പൊലീസിനെയാണ് നവകേരള സദസ്സിന് നിയോഗിച്ചിരിക്കുന്നത്. ആവശ്യമാണെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എം പിമാർ സർക്കാർ പറയുന്ന കാര്യങ്ങളിൽ ഒപ്പിടേണ്ടവരല്ല. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. ശബരിമലയിലേക്ക് അയച്ച യുഡിഎഫ് പ്രതിനിധി സംഘം ഉടൻ റിപ്പോർട്ട് നൽകും കൊടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിച്ചത് പൊലീസാണെന്നും എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ വെക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: V D Satheeshan on Sabarimala Rush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here