Advertisement

കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് സംസ്കരിക്കും

December 14, 2023
Google News 2 minutes Read

അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിൻറ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാൻ തയ്യാറായില്ല.

ഇവരെ അധികൃതർ ബന്ധപ്പെട്ടിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് പോലീസും കോർപ്പറേഷനും മൃതദേഹം ഏറ്റുവാങ്ങി സംസ്കാരിക്കാൻ തീരുമാനിച്ചത്. സംസ്കാരം പച്ചാളം പൊതു ശ്മശാനത്തിൽ നടത്തുമെന്നാണ് വിവരം. ഡിസംബർ രണ്ടിനാണ് എളമക്കരയിൽ ചേർത്തല സ്വദേശിനി അശ്വതിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്.

കേസിലെ പ്രതികൾ നിലവിൽ റിമാൻഡിലാണ്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബർ 20 വരെ റിമാൻഡ് ചെയ്തത്. പ്രതിയായ കുഞ്ഞിൻറെ അമ്മ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവരുടെ സുഹൃത്തായ ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റിയത്.

Story Highlights: body of baby wh -killed by mother and boyfriend in kochi will be cremated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here