ഇനി ഉയരങ്ങളിലേക്ക്; ഒറ്റയടിക്ക് കൂടിയത് 800 രൂപ; ഇന്നത്തെ സ്വർണനിരക്ക്
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വർണവിലായണ് ഒറ്റയടിക്ക് വൻ വർധനവ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപയാണ് വർധിച്ച് സ്വർണവില 46000ന് മുകളിൽ കയറിയത്. 46,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം ഗ്രാമിന് 100 രൂപ വർധിച്ച് 5765 രൂപയായി.
ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില വർധിച്ചത്. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോർഡിട്ടിരുന്നു. ഡിസംബർ 13നായിരുന്നു ഈ മാസത്തേെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 45,320 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലിയിൽ പ്രതിഫലിക്കുന്നത്.
Story Highlights: Gold rate today 14 December 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here