സേവ് ഫ്യൂവൽ; ഇന്ധനം ലാഭിക്കാൻ ഗൂഗിൾ മാപ്സിന്റെ പുതിയ ഫീച്ചർ
ടെക് ലോകത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നായിരുന്നു ഗൂഗിൾ മാപ്സ്. എന്നാൽ ഒരിടയ്ക്ക് ഗൂഗിൾ മാപ്സ് വഴി തെറ്റിക്കുന്നു എന്നുള്ള നിരവധി പരാതികൾ ഉയർന്നെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് മാപ്സ്.
നേരത്തെ തന്നെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിച്ച ഫീച്ചറായ സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ് നമ്മുക്ക് സഞ്ചരിക്കാനുള്ള വഴികളിൽ വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. നമ്മുടെ വാഹനത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇൻപുട്ട് നൽകാനും അതിലൂടെ കൂടുതൽ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവൽ സേവിങ് ഫീച്ചറിൽ ഓപ്ഷനുണ്ട്.
ഗൂഗിൾ മാപ്സ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്സിൽ നാവിഗേഷൻ തെരഞ്ഞെടുക്കുക. റൂട്ട് ഓപ്ഷനുകൾ കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കാൻ കഴിയും.
Story Highlights: Google Maps now tells users in India how to save fuel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here