ആലപ്പുഴയില്‍ നവകേരള സദസ്സ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചതായി പരാതി; സ്‌കൂട്ടര്‍ പൊലീസ് മറിച്ചിട്ടെന്നും ആരോപണം

നവകേരള സദസ്സ് ആലപ്പുഴയില്‍ എത്തിനില്‍ക്കേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയതിന് തനിക്ക് മര്‍ദനമേറ്റെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പിന്നാലെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫര്‍ മനുബാബുവിനെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. സ്‌കൂട്ടര്‍ തള്ളിമറിച്ചിട്ട പൊലീസ് സംഘം താക്കോലും ഊരിക്കൊണ്ടുപോയെന്നും പരാതിയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴ ജില്ലയിലെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അരൂരില്‍ നവകേരള വൊളന്റിയര്‍ ടീഷര്‍ട്ട് അണിഞ്ഞ് ബൈക്കില്‍ എത്തിയ മൂന്നഗ സംഘം കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചു. മാക്കെ കടവില്‍ പ്രതിഷേധത്തിനെതിയ മുപ്പതോളം യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്. (Journalist beaten up during Navakerala sadas Alappuzha)
വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വൈകിട്ട് 5 മണിയോടെയാണ് മുഖ്യമന്ത്രി തവണക്കടവില്‍ എത്തിയത്. നവകേരള ബസ് ജങ്കാറിലാണ് എത്തിച്ചത്.
Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍
അരൂരിലേക്കുള്ള ആദ്യ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചക്കലില്‍ വെച്ച് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നാളെ ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക.
Story Highlights: Journalist beaten up during Navakerala sadas Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here