കിഫ്ബി മസാല ബോണ്ട് കേസ്: സമന്‍സുകള്‍ പിന്‍വലിക്കുമെന്ന് ഇ ഡി
കിഫ്ബി മസാല ബോണ്ട് കേസില്‍ സമന്‍സുകള്‍ പിന്‍വലിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. ഇ.ഡി അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇഡി ചോദിച്ചതിനെല്ലാം താന്‍ മറുപടി നല്‍കിയതാണെന്ന് തോമസ് ഐസക് പറഞ്ഞു. തെളിവില്ലാത്ത സംഭവത്തില്‍ ഇഡി ചെളി വാരിയെറിയുകയാണ്. തനിക്ക് എതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കിയെന്നും തോമസ് ഐസക് അവകാശപ്പെട്ടു. (Masala bond case: ED to withdraw summons)
കഴിഞ്ഞ ആഴ്ചയാണ് മസാല ബോണ്ട് കേസില്‍ സമന്‍സ് അയയ്ക്കാന്‍ ഇ ഡിയ്ക്ക് അനുമതി നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഒരേ ഹര്‍ജിയില്‍ സിംഗില്‍ ബെഞ്ചിട്ട ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും ഉത്തരവിടാന്‍ മറ്റൊരു സിംഗില്‍ ബെഞ്ചിന് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. നിലവില്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന സിംഗിള്‍ ബെഞ്ച് ജഡ്ജിനോട് കേസില്‍ വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍
അന്വേഷണത്തിന്റെ പേരില്‍ ഇ.ഡി തുടര്‍ച്ചയായി സമന്‍സ് നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് തോമസ് ഐസക്കിന് പുറമെ കിഫ്ബി സിഇഒ കെ.എം എബ്രഹാം, ജോയിന്റ ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമന്‍സ് അയയ്ക്കാന്‍ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗില്‍ ബെഞ്ച് സമന്‍സ് അയയ്ക്കാന്‍ ഇ ഡിയ്ക്ക് അനുമതി നല്‍കിയിരുന്നത്.
Story Highlights: Masala bond case: ED to withdraw summons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here