ശ്രീകൊച്ചു ഗുരുവായൂർ സേവാ സമിതി അയ്യപ്പ വിളക്ക് മഹോത്സവം സംഘടിപ്പിക്കുന്നു

സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ, ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി ബഹറിനിൽ ആദ്യമായി അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൃശൂരിൽ നിന്നുള്ള മച്ചാട് തങ്കരാജിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നുള്ള പതിനൊന്നോളം പ്രഗത്ഭ കലാകാരൻമാർ ഉടുക്ക് പാട്ടിനൊപ്പം താളം ചവുട്ടി ആയിരിക്കും ഈ അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുക.
മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഡിസംബർ 16 ന് രാവിലെ 5.30 മണിക്ക് മഹാഗണപതി ഹോമത്തോടെ അയ്യപ്പ വിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കും. രാവിലെ 8 മണിമുതൽ ബഹ്‌റിനിലെ വിവിധ ഭജൻസ് സംഘടനകൾ നയിക്കുന്ന ഭജനാമൃതം എന്നപേരിൽ ഭജൻസും ഉണ്ടാകും. മേള രത്നം സന്തോഷ് കൈലാസ് നയിക്കുന്ന ഭജൻസ്, സോപാന സംഗീതം, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവ അയ്യപ്പവിളക്കിനു കൊഴുപ്പേകും. രാത്രി 9 മണിയോടെ അയ്യപ്പ വിളക്ക് പര്യവസാനിക്കും.
കൂടുതൽ വിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത സമ്മേളനത്തിൽ സ്റ്റാർ വിഷൻ ഇവന്റസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, അയ്യപ്പ വിളക്ക് മഹോത്സവം ഭാരവാഹികളായ സന്തോഷ് കുമാർ – 39222431, പ്രദീഷ് നമ്പൂതിരി-38018500, പ്രിയേഷ് നമ്പൂതിരി, ശശികുമാർ-36060551, രതീഷ്- 38814563, അജികുമാർ, സുധീർ കാലടി, പ്രമോദ് രാജ്, രജീഷ്, സനൽ, രതീഷ്, മീനാക്ഷി അമ്മ, സബ്‌ജിത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Story Highlights: Srikochu Guruvayur Seva Samiti organizes Ayyappan vilakku festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here