കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള വേദിയും മാറ്റി; കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം

കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള വേദിയും മാറ്റി. ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ആണ് കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്തെയും നവകേരള വേദി മാറ്റുന്നത്.
കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള വേദിയാക്കിതിനെതിരെയുള്ള കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് അനുമതി നൽകിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഭക്തര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. ക്ഷേത്ര പ്രവർത്തനത്തെ നവ കേരള സദസ് ബാധിക്കുമെന്ന ഹർജിയിലെ വാദം ഹൈക്കോടതി ശെരിവെയ്ക്കുകയായിരുന്നു.
ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കാനിരുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും പ്രചാരണം ഉയര്‍ന്നിരുന്നു. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here