മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റലിന് സിഎച്ച്‌ഐ അവാര്‍ഡ്

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജ്‌മെന്റിന് കീഴിലുള്ള മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റലിന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. സിഎച്ച്‌ഐയുടെ അവാര്‍ഡ് ഓഫ് എക്‌സലന്‍സിന്റെ രണ്ടാം പതിപ്പില്‍ ബെസ്റ്റ് പേഷ്യന്റ കോര്‍ഡിനേഷന്‍ ആവാര്‍ഡാണ് സൗദി നാഷണല്‍ ഹോസ്പിറ്റല്‍ നേടിയത്.
കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൗദി അറേബ്യയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ ഉന്നത അധികാര ബോഡിയാണ്. ആരോഗ്യമേഖലയിലെയും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിലെയും മികവും നൂതന മുന്നേറ്റങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് നല്‍കി വരുന്നത്.
രോഗി പരിചരണത്തിലും ഏകോപനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഫഹീം റഹ്മാന്‍ പറഞ്ഞു.
Story Highlights: CHI Award to Saudi National Hospital Makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here