Advertisement

തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

December 16, 2023
Google News 2 minutes Read
Tried to abduct 10th class student in Thrissur

തൃശൂര്‍ എരുമപ്പെട്ടി കരിയന്നൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കറുപ്പംവീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ നിഹാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മൂന്നംഗ സംഘം കുട്ടിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പരാതി.(Tried to abduct 10th class student in Thrissur)

ഇന്ന് വൈകുന്നേരം സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ നിന്ന് ട്യൂഷന്‍ കഴിഞ്ഞ് നിഹാദ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. ഈ സമയം എതിര്‍ദിശയില്‍ കാറിലെത്തിയ മൂന്നംഗ സംഘം വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് കുട്ടിയോട് പറഞ്ഞു. എന്നാല്‍ അത് വേണ്ട താന്‍ നടന്നുപൊയ്‌ക്കോളാമെന്ന് കുട്ടി മറുപടി നല്‍കി. ഈ സമയം കാറിന്റെ ബാക് ഡോര്‍ തുറന്ന് കുട്ടിയെ അകത്തേക്ക് വലിച്ചിടാന്‍ നോക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

വെള്ള സ്വിഫ്റ്റ് കാറിലാണ് മൂന്നംഗ സംഘമെത്തിയത്. ഭയന്ന് വീട്ടിലേക്കോടിയ കുട്ടി വീട്ടിലെത്തി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Story Highlights: Tried to abduct 10th class student in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here