Advertisement

‘മുംബൈയുടെ തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ല, പക്ഷേ…’; നായക മാറ്റത്തിൽ ഡിവില്ലിയേഴ്സ്

December 17, 2023
Google News 2 minutes Read
AB de Villiers On Hardik Pandya Replacing Rohit Sharma As Mumbai Indians Captain

അനിവാര്യമായ തലമുറമാറ്റ പ്രഖ്യാപനമാണ് മുംബൈ ഇന്ത്യൻസ് കഴിഞ്ഞദിവസം നടത്തിയത്. 2013 മുതൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയെ മാറ്റി, പകരം യുവ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. തീരുമാനം ടീമിന് ഗുണകരമാകുമെന്ന് കരുതിയെങ്കിലും അത് തെറ്റിയോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ മുംബൈയിലേക്ക് തിരികെ കൊണ്ടുവന്നത് ആരാധകർക്ക് എത്ര സുഖിച്ചിരുന്നില്ല. എങ്കിലും രോഹിതിന് കീഴിൽ ഹാർദിക്ക് കളിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതോടെ ടീമിനെതിരെ ശാപവാക്കുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് ആരാധകർ. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ആരാധകർ സോഷ്യൽ മീഡിയയിൽ കൂട്ടത്തോടെ ടീമിനെ അൺഫോളോ ചെയ്തു.

വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്. മുംബൈയുടെ തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ല. പക്ഷേ ആരാധകർ അസന്തുഷ്ടരാണ്. രോഹിത് ശർമയാണ് മുംബൈയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്നതിൽ സംശയമില്ല. ടീമിനെ നിരവധി തവണ കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ഇന്ത്യൻ ടീമിൻ്റെ നായകൻ കൂടിയായ രോഹിത്തിന് സമ്മർദ്ദം അധികമായി കാണുമെന്നും ചുമതല മറ്റൊരാൾക്ക് കൈമാറിയത് നല്ലതാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

“ഒരുകൂട്ടം ആരാധകർ തീരുമാനത്തെ അംഗീകരിക്കുമ്പോൾ മറ്റുചിലർ അസ്വസ്ഥരാണെന്ന് മനസ്സിലാക്കുന്നു. മുംബൈ ഇന്ത്യൻസിന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമിന് 1 ദശലക്ഷം ഫോളോവേഴ്സ് നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് ഞാൻ വായിച്ചു. അത് എത്രത്തോളം കൃത്യമാണെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഹാർദിക്കിനെ നായകനാക്കിയത് ചിലർ വ്യക്തിപരമായി എടുത്തു”-എ.ബി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“മുംബൈ ഇന്ത്യൻസിന് ഇതൊരു മോശം നീക്കമാണെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ടീമിന് വേണ്ടി ധാരാളം ട്രോഫികൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ് രോഹിത്. ഇതും അദ്ദേഹത്തെ വളരെയധികം സമ്മർദ്ദത്തിലാക്കിയേക്കാം. ചുമതല മറ്റൊരാൾക്ക് കൈമാറി രോഹിത്തിന് സമ്മർദമില്ലാതെ കളിക്കാനും ഗെയിം ആസ്വദിക്കാനുമുള്ള സമയമാണിത്. അതായിരിക്കാം കാരണം. ‘ഞാൻ ക്യാപ്റ്റനല്ലെങ്കിൽ കളിക്കില്ല’ എന്ന ആധിപത്യ മനോഭാവം ഹാർദികിന് ഉണ്ടെന്ന് കരുതുന്നില്ല”-എ.ബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Story Highlights: AB de Villiers On Hardik Pandya Replacing Rohit Sharma As Mumbai Indians Captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here