Advertisement

വണ്ടിപ്പെരിയാർ കേസ്: യുവമോർച്ചയുടെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച്

December 17, 2023
2 minutes Read
Vandiperiyar case: Police station march led by Yuva Morcha

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാനും നിർദേശം നൽകും.

ഇടുക്കി എസ്പി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർമാർ, ഡിവൈഎസ്പിമാർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്ന് വിധി വിശകലനം ചെയ്തു. പോക്‌സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തത് വിധിയിൽ വേണ്ടത്ര പരാമർശിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടും. ബലാത്സംഗ കേസിൽ ഇരയ്ക്ക് നീതി ലഭിക്കാത്തതും ആയുധമാക്കും.

വാളയാർ പെൺകുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തുന്നുണ്ട്. അതേസമയം വിധിയിൽ പ്രതിഷേധിച്ച് യുവമോർച്ചയും മഹിളാ സംഘവും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

Story Highlights: Vandiperiyar case: Police station march led by Yuva Morcha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top