Advertisement

ഇന്നും കൂട്ട സസ്പെൻഷൻ; ശശി തരൂർ ഉൾപ്പെടെ 49 എംപിമാർ കൂടി പുറത്ത്

December 19, 2023
2 minutes Read

ലോക്സഭയിൽ വീണ്ടും കൂട്ട സസ്പെൻഷൻ. 49 എംപിമാരെക്കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. ശശി തരൂർ, സുപ്രിയ സുളെ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്‌പെൻഷനിൽ നിന്ന് ഒഴിവാക്കി. ഇതോടെ 141 പ്രതിപക്ഷ എംപിരെയാണ് സസ്പെൻഡ് ചെയ്തത്

ലോക്സഭാ സമ്മേളനം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ‘പ്രധാനമന്ത്രി സഭയിൽ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി രാജിവയ്ക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതോടെ അഞ്ച് മിനിറ്റിനുള്ളിൽ സഭ പിരിയുകയായിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും അധ്യക്ഷന്മാർ നിലപാട് വ്യക്തമാക്കിയെന്നുമാണ് ബിജെപി അറിയിച്ചത്.

ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം.

Read Also : സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ ബഹളം; ആറു കേരള എംപിമാരടക്കം15 പേർക്ക് സസ്പെൻഷൻ

Story Highlights: 141 Opposition MPs Suspended In Record-Breaking Parliament Standoff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top