Advertisement

തെക്കന്‍ ജില്ലകളില്‍ കനത്തമഴ; 23 ട്രെയിനുകള്‍ റദ്ദാക്കി

December 19, 2023
Google News 3 minutes Read
Railways increases ex-gratia payments by 10 times for train accident victims

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.(Trains Cancelled Heavy Rain)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, നാഗര്‍കോവില്‍-തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

Story Highlights: Trains Cancelled Heavy Rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here