പരുക്കിന്റെ പിടിയിൽ നെയ്മർ; കോപ്പ അമേരിക്ക നഷ്ടമാകും

ബ്രസീൽ സൂപ്പർ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും. താരത്തിന്റെ പരുക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്‌മർ കായികക്ഷമത വീണ്ടെക്കൂവെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.(Neymar Will miss Kopa America)
ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്‌ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. നെയ്മറിനേറ്റ പരുക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടിയായി.
സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരുക്കേറ്റത്. ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റത്.
Story Highlights : Neymar Will miss Kopa America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here