ജാതി സെൻസസിനെ എതിർക്കും; അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആർഎസ്എസ്

ജാതി സെൻസസ് വിഷയത്തിൽ അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആർഎസ്എസ്. ജാതി സെൻസസ് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്ന് ആർഎസ്എസ്. ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു.(RSS Opposes Caste Census)
ജാതി സെൻസസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്‌ഗെ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബി.ജെ.പി, ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.എമാർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.
ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കൾ സന്ദർശനം നടത്തുമ്പോൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്നില്ല.മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല.
Story Highlights : RSS Opposes Caste Census
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here