മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റില്‍ വീണു
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്.(Elephant and cub fell into well at Mamalakandam)
മാമലക്കണ്ടത്ത് ജനവാസമേഖലയിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും വീണത്. അഞ്ചുകുടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. അധികം ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു.
പുറത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടു. സ്ഥിരമായി ആനക്കൂട്ടമെത്താറുള്ള ജനവാസമേഖലയാണിത്. ആനയ്ക്കും കുട്ടിയാനയ്ക്കും പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here