Advertisement

‘കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുന്ന ആള്‍ക്ക് മറുപടി പറയാനില്ല’; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

December 21, 2023
Google News 3 minutes Read
SFI Black Flag Protest against Governor at Thiruvananthapuram

ഗവര്‍ണര്‍- എസ്എഫ്‌ഐ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്ക്ക് സമീപത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാട്ടിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. (SFI Black Flag Protest against Governor at Thiruvananthapuram )

കരിങ്കൊടി പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളെ കാണവേ മുഖ്യമന്ത്രിയ്്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. തന്റെ കാര്‍ ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ അയയ്ക്കുന്നതായി ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തയാളുമായി താന്‍ ഒരുതരത്തിലുമുള്ള സംവാദത്തിനും ഇല്ലെന്ന് ഗവര്‍ണര്‍ പറയുന്നു. തനിക്കെതിരായ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയാന്‍ താനില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. താന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെ വാദമാണ്. രാഷ്ട്രപതിയ്ക്ക് കത്തയയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അധികാരമുണ്ട്. സര്‍ക്കാരും എസ്എഫ്‌ഐക്കാരും മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: SFI Black Flag Protest against Governor at Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here