Advertisement

ബലാത്സംഗ കേസിൽ അഡ്വ. പി.ജി മനുവിന് മുൻകൂർ ജാമ്യമില്ല; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

December 22, 2023
Google News 2 minutes Read
Advocate PG Manu no anticipatory bail in rape case

ബലാത്സം​ഗത്തിന് ഇരയായ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സര്‍ക്കാര്‍ അഭിഭാഷകൻ അഡ്വ. പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, 10 ദിവസത്തിനകം അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിന്റേതാണ് വിധി.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരി​ഗണിക്കണമെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ മനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം പരി​ഗണിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ബലാത്സംഗത്തിന് ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് മുൻ സർക്കാർ പ്ലീഡറായ മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും ചുമത്തിയിരുന്നു. നേരത്തെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Story Highlights: Advocate PG Manu no anticipatory bail in rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here