ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്ത് വിരണ്ടോടി; സ്‌കൂട്ടര്‍ യാത്രികനെ തള്ളിമറിച്ചിട്ടു; ആലുവയില്‍ പരിഭ്രാന്തി പരത്തി പോത്ത്
ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (buffalo spread panic in Aluva airport road)
പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച ആളുകളേയും പോത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുകൂടി വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിച്ചിരുന്ന ആളുകള്‍ക്ക് നേരെ പോത്ത് പാഞ്ഞടുത്തു. കുറച്ച് സമയം ആളുകളില്‍ സംഭ്രമം പരത്തിയ ശേഷമാണ് ഒടുവില്‍ പോത്ത് കീഴടങ്ങിയത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായി.
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്താണ് രക്ഷപ്പെട്ട് റോഡിലൂടെ വിരണ്ടോടിയത്. റോഡിന് നടുക്ക് പോത്ത് നിലയുറപ്പിക്കുകയും ഇരുചക്ര വാഹനയാത്രികനെ ആക്രമിക്കുകയുമായിരുന്നു. പോത്ത് പരിഭ്രാന്തി പരത്തിയതോടെ അല്‍പനേരം റോഡില്‍ ഗതാഗതതടസ്സവുമുണ്ടായി.
Story Highlights: buffalo spread panic in Aluva airport road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here