Advertisement

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഒഡിഷ സ്വദേശിയായ 19 വയസുകാരി പ്രസവിച്ചു

June 2, 2025
Google News 3 minutes Read
19-year-old woman from Odisha gives birth on Aluva railway platform

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ( 19-year-old woman from Odisha gives birth on Aluva railway platform)

പെണ്‍കുട്ടിയ്ക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒഡിഷ സ്വദേശിയും ബന്ധുക്കളും ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ചാടിയിറങ്ങുന്നത്. കുറച്ചുനേരത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി പ്രസവിച്ചു. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷമാണ് ഡോക്ടേഴ്‌സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളോട് സംസാരിച്ചുവരികയാണ്.

Story Highlights : 19-year-old woman from Odisha gives birth on Aluva railway platform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here