Advertisement

സംസ്ഥാനത്ത് രാജഭരണം, മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കും; എൻ കെ പ്രേമചന്ദ്രൻ

December 22, 2023
2 minutes Read

ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്ത നടപടിക്കെതിരെ പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി. പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യത്തിന് എതിരെയുള്ള ഏറ്റവും കനത്ത അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന പാർട്ടിയുടെ ഗവണ്മെന്റാണ് ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.ഇത്തരം നടപടികൾ ചെയ്യുന്ന എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും മാധ്യമ സ്വാതന്ത്രത്തിനെതിരെ വാദിക്കാൻ ഒരു അവകാശവുമില്ല. സംസ്ഥാനത്ത് നടക്കുന്നത് രാജ ഭരണമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സമരം നടക്കുന്ന സ്ഥലത്തല്ല, യുദ്ധം നടക്കുന്ന സ്ഥലത്തുവരെ മാധ്യമ പ്രവർത്തകർക്ക് പോകാനും റിപ്പോർട്ട് ചെയ്യാനും അവകാശമുണ്ട്, അവർക്ക് സംരക്ഷണവുമുണ്ട്. ഇതാണോ പിണറായി വിജയൻ ഉദ്ദേശിച്ച നവ കേരളം. ശെരിക്കും ഫാസിസത്തിന്റെ മുഖമാണ് പിണറയി വിജയൻ ഭരണത്തിൽ കേരളത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് പ്രകാരം കുറുപ്പംപടി പൊലീസ് കേസെടുത്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ. തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് വാളെടുത്തിരിക്കുന്നതെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും ചീഫ് എഡിറ്റർ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.

ഒരു റബ്ബർ ഷൂ എറിഞ്ഞാൽ ഒരു കവചിതമായ ബസിനുള്ളിലിരിക്കുന്ന ആളുകൾ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണെന്ന് ആർ ശ്രീകൺഠൻ നായർ ട്വന്റിഫോർ ലൈവിൽ പറഞ്ഞു. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസിൽ ജയിലിൽ പോകുന്നത്, മുഴുവൻ സഹപ്രവർത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങൾ ഡ്യൂട്ടിയിട്ട മാധ്യമപ്രവർത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ സാധിക്കുന്നില്ലെങ്കിൽ തങ്ങൾ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റർ പറഞ്ഞു.

Read Also : ‘വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസിൽ ജയിലിൽ പോകുന്നത്, മുഴുവൻ സഹപ്രവർത്തകരും അറസ്റ്റ് കൈവരിക്കും’ : ആർ ശ്രീകണ്ഠൻ നായർ

ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.

Story Highlights: N K Premachandran nair about case against vineetha vg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top