Advertisement

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ

December 22, 2023
Google News 1 minute Read
VEO arrested while taking bribe in Malappuram

മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സുനിതയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ് പ്രതിയെ പിടികൂടിയത്.

Story Highlights: VEO arrested while taking bribe in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here