Advertisement

‘പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടി’; രാഹുൽ ഗാന്ധി

December 22, 2023
2 minutes Read
'When Parliament security breach happened; all BJP MPs ran away': Rahul Gandhi

ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. പാർലമെന്റിൽ സുരക്ഷാവീഴ്ചയുണ്ടായപ്പോൾ സഭയിലുണ്ടായിരുന്ന ബിജെപി എംപിമാരെല്ലാം ഭയന്ന് ഓടിപ്പോയെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിലെ ജന്തർമന്തറിൽ ‘ഇന്ത്യ’ പ്രതിപക്ഷ സംഘത്തിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ഡിസംബർ 13ലെ പാർലമെന്റ് സുരക്ഷാവീഴ്ച നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ തന്നെ എന്താണ് ഇത്തരമൊരു നടപടിയിലേക്ക് അവരെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയാണ് ഇതിനുള്ള ഉത്തരമെന്നും രാഹുൽ പറഞ്ഞു.

രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനെ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി അനുകരിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിനും അദ്ദേഹം മറുപടി നൽകി. “രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് മാധ്യമങ്ങൾ സംസാരിച്ചില്ല. എന്നാൽ സസ്പെൻഷനിലായ എംപിമാർ പാർലമെന്റിന് പുറത്ത് ഇരിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പകർത്തിയതിനെക്കുറിച്ച് മാധ്യമങ്ങൾ സംസാരിച്ചു”-കോൺഗ്രസ് നേതാവ് പറഞ്ഞു.

Story Highlights: ‘When Parliament security breach happened, all BJP MPs ran away’: Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top