Advertisement

യുഎസിൽ ഹിന്ദു ക്ഷേത്ര മതിൽ വികൃതമാക്കി ഖാലിസ്ഥാൻ അനുകൂലികൾ

December 23, 2023
2 minutes Read
Hindu temple wall defaced with anti-India graffiti in US

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളും നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നെവാർക്കിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിന്റെ പുറംചുവരുകളിലാണ് ഖാലിസ്ഥാൻ അനുകൂലികൾ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയത്. പുറം ഭിത്തിയിൽ ചുവരെഴുത്തുകൾ കണ്ടെത്തിയ ക്ഷേത്ര ഭരണസമിതി പ്രാദേശിക അധികാരികളെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം.

ക്ഷേത്ര ഭിത്തിയുടെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും നെവാർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്‌സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

Story Highlights: Hindu temple wall defaced with anti-India graffiti in US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top