Advertisement

‘കെ സുധാകരന് സുഖമില്ല; അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ?’ കോൺ​ഗ്രസുകാർ അഴിഞ്ഞാടിയെന്ന് ഇപി ജയരാജൻ

December 23, 2023
Google News 2 minutes Read

ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നിൽ ഉണ്ടായതെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺ​ഗ്രസ് മാർച്ച് ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടിയെന്ന് ജയരാൻ പറഞ്ഞു.

വടിയും കമ്പിവടിയും ആയി റോ‍ഡിൽ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി റോഡിലെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ടാണ് ഭ്രാന്ത് പിടിച്ചപോലെയുള്ള പ്രകനമായിരുന്നു കോൺ​ഗ്രസിന്റേത്. പ്രവർത്തകർ നേരത്തെ തന്നെ വടിയും ആയുധങ്ങളും കരുതിവെച്ചു, ധാരാളം കല്ലുകൾ പെറുക്കിക്കൂട്ടിവെച്ചിരിക്കുകയായിരുന്നെന്നും ഇപി ജയരാജൻ ആരോപിച്ചു. പൊലീസ് പരമാവധി സമാധാനം പാലിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ‘നോക്കിയിരിക്കില്ല; പൊലീസ് നടപടി മുഖ്യമന്ത്രിയുടെ അറിവോടെ’; കെ സുധാകരൻ

പൊലീസിനെ നേരെ കല്ലേറ് വന്നാൽ എന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. അഴിഞ്ഞാടാൻ അനുവദിക്കണോയെന്നും പൊലീസിന്റെ മാർ​ഗം അക്രമികളെ തുരത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശനും കെ സുധാകരനും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ഇപി ജയരാജൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. അപ്പോൾ ചിലർക്ക് തലചുറ്റും,എരിച്ചിൽ ഉണ്ടാകുമെന്നും ഇത് അക്രമികൾ പിരിഞ്ഞുപോകാനാണെന്നും അദ്ദേ​ഹം പറഞ്ഞു.

.കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജൻ ചോദിച്ചു. മാർച്ചിനിടെ പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചതിനെ തുടർന്ന് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Story Highlights: LDF Convenor EP Jayarajan against KPCC DGP office march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here