Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

December 23, 2023
Google News 1 minute Read
Lok Sabha Elections: Congress Forms Manifesto Committee

2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്.

സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കും കോൺഗ്രസ് ഉടൻ കടക്കും. അതിനിടെ പ്രധാനമന്ത്രി മുഖത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യ നേതാക്കളുമായി ഉടൻ ചർച്ച നടത്തും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു.

Story Highlights: Lok Sabha Elections: Congress Forms Manifesto Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here