Advertisement

പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് നാളെ; മത മേലധ്യക്ഷന്മാർ പങ്കെടുക്കും

December 24, 2023
Google News 1 minute Read
P M Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് നാളെ. മതമേലധ്യക്ഷന്മാർക്കും ക്രൈസ്തവ വിഭാ​ഗങ്ങളുടെ പ്രതിനിധികൾക്കുമായാണ് ക്രിസ്മസ് വിരുന്ന്. നാളെ ഉച്ചയ്ക്ക് 12.30നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിരുന്ന് ഒരുക്കുന്നത്. വിരുന്നിൽ മതമേലധ്യക്ഷന്മാർ പങ്കെടുക്കും.

അതേസമയം സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ സ്നേഹയാത്രയ്ക്ക് ആരംഭമിച്ചിരുന്നു. യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് യാത്രയെന്നാണ് ബിജെപി നിലപാട്. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് ഭവന സന്ദർശനത്തിന്റെ തുടക്കം കുറിച്ചത്.

ഈമാസം 31 വരെയുളള ഭവന സന്ദർശനങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവഡേക്കർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും.

Story Highlights: Christmas party at Prime Minister’s residence tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here