ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്ര ജയം; ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോൽപിച്ചു
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്ര ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 219 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ വൻ ലീഡ് നേടിയ ഇന്ത്യ, 406 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയൻ വനിതകൾ കരുതലോടെ ബാറ്റ് ചെയ്‌തെങ്കിലും ടീം 261 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 75 റൺസിന്റെ വിജയലക്ഷ്യം ആതിഥേയർ അനായാസം പിന്തുടരുകയായിരുന്നു.
75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 38 റൺസെടുത്ത സ്മൃതി മന്ദാനയും 12 റൺസെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത ഷഫാലി വർമയും 13 റൺസെടുത്ത റിച്ചാഘോഷുമാണ് പുറത്തായി. ഇന്ത്യയും ഓസ്‌ട്രേലിയൻ വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതൽ ഇന്നുവരെ പൂർത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.
Story Highlights: India beat Australia by eight wickets in one-off Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here