Advertisement

കുർബാന തർക്കം; ബസലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല

December 24, 2023
Google News 2 minutes Read

എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല. കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ട പള്ളിയാണ് സമാധാനാന്തരീഷം തിരിച്ചുവരുന്നതുവരെ തുറക്കില്ലെന്ന് അറിയിച്ചത്. ക്രിസ്മസ് ദിനത്തിൽ തുറക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു.

തർക്കത്തെത്തുടർന്ന് ഒരു വർഷത്തോളമായി പള്ളി അടഞ്ഞുകിടക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ പള്ളി തുറന്ന് ആരാധന പുനരാരംഭിക്കാൻ സമവായമായിട്ടുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ അർധരാത്രിയോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിൽ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. സമാധാനാന്തരീക്ഷം ഉടലെടുക്കുന്നതുവരെ ഇതേസ്ഥിതി തുടരുമെന്നാണ് ഇടവക അംഗങ്ങൾക്കായി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയത്.

സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാന നടത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് പള്ളിയിലെ പ്രശ്‌നങ്ങൾക്കു തുടക്കം. കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

Story Highlights: St.Mary’s Basilica Church in Ernakulam will not open on Christmas Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here