കണ്ണൂരില്‍ ആക്രിസാധനം വേർതിരിക്കുന്നതിനിടെ സ്‌ഫോടനം; അതിഥി തൊഴിലാളിക്കും മക്കൾക്കും പരുക്ക്

കണ്ണൂർ പാട്യത്ത് ആക്രിസാധനം വേർതിരിക്കുന്നതിനിടെ സ്‌ഫോടനം. അതിഥി തൊഴിലാളിക്കും മക്കൾക്കും പരുക്കേറ്റു. അസം സ്വദേശിയായ പിതാവിനും രണ്ടുമക്കള്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിയത് സ്റ്റീൽ ബോംബാണെന്ന് സ്ഥിരീകരിച്ചു.
സ്‌ഫോടനത്തില്‍ പിതാവിന്റെ കൈ വിരൾ അറ്റു. വയറിനും പരിക്കേറ്റിട്ടുണ്ട്. ആക്രിസാധനങ്ങൾ വേർതിരിച്ച് അടിച്ചുപരത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ശബ്ദം കേട്ടാണ് നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തിയത്.
പരുക്കേറ്റ അസം സ്വദേശി സെയ്തലിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ട്, പത്ത് വയസുള്ള രണ്ടു കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എവിടെ നിന്നാണ് ആക്രിസാധനം ശേഖരിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.
Story Highlights: Three injured in blast in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here