Advertisement

ഹൈക്കോടതി സ്പെഷ്യൽ സിറ്റിംഗ്; ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യമൊരുക്കാൻ നിർദേശം

December 25, 2023
Google News 1 minute Read

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നി​ർദേശം. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുലക്ഷത്തിലേറെ പേരാണ് ഞായറാഴ്ച പതിനെട്ടാം പടി കയറിയത്. ഈ സീസണിൽ ഒരുദിവസം പതിനെട്ടാംപടി കയറിയവരുടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: High Court special sitting on Sabarimala Pilgrims Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here