Advertisement

യുഎസിൽ കഞ്ചാവ് ഉപയോ​ഗത്തിനുള്ള ശിക്ഷയിൽ ഇളവ്; മാപ്പ് നൽകുന്നുവെന്ന് ജോ ബൈഡൻ

December 25, 2023
Google News 1 minute Read
Joe Biden pardons marijuana use nationwide

രാജ്യത്ത് കഞ്ചാവ് ഉപയോ​ഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു.

എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിച്ചവർക്കും ബാധകമല്ല.

Read Also : ഡോണൾഡ് ട്രംപ് അയോഗ്യൻ; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

ക്രിസ്മസ് അവധിക്ക് മൂന്ന് ദിവസം മുമ്പാണ് ബൈഡന്റെ പ്രഖ്യാപനം വന്നത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും മാത്രം പൗരന്മാരെ ജയിലിൽ അടയ്ക്കരുതെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. കഞ്ചാവിന്റെ ഉപയോ​ഗത്തിന്മേൽ എടുത്തിട്ടുള്ള കേസുകൾ പലരുടെയും തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയവയെ ബാധിച്ചതിനാൽ ആ തെറ്റുകൾ തിരുത്തേണ്ട സമയമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോ​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും ജോ ബൈഡനൻ ഇത്തരത്തിൽ ശിക്ഷയിൽ ഇളവ് വരുത്തുന്ന പ്രസ്താവന നടത്തിയിരുന്നു.

Story Highlights: Joe Biden pardons marijuana use nationwide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here