Advertisement

കൃഷിയിടത്തിൽ നിന്ന് കോളിഫ്ളവർ പറിച്ചതിന് വൃദ്ധമാതാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച് മകൻ

December 25, 2023
Google News 2 minutes Read
Son beats up old mother by tying her to an electricity post for plucking Cauliflower

കോളിഫ്‌ളവർ മോഷ്ടിച്ചതിന് പ്രായമായ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ള ശത്രുഘ്ന മഹന്ത (39) അറസ്റ്റിലായി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മർദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാൻ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മർദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു.

വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. തുടർന്ന് ഇളയ മകനൊപ്പം കുറച്ച് നാൾ താമസിച്ചു. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് വയോധിക ഇവരുടെ വീട്ടിൽ നിന്ന് മാറി തനിച്ച് താമസിക്കുകയായിരുന്നു. സർക്കാർ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇവർ ജീവിക്കുന്നത്.

ഈയിടെ പണത്തിന് അത്യാവശ്യം വന്നതോടെ അടുത്തുള്ള മകന്റെ കൃഷിയിടത്തിൽ നിന്ന് ഒരു കോളിഫ്‌ളവർ മാതാവ് അയൽവാസിക്ക് വിറ്റു.
സംഭവമറിഞ്ഞ മകൻ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഡിസംബർ 20നായിരുന്നു സംഭവം.മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

Story Highlights: Son beats up old mother by tying her to an electricity post for plucking Cauliflower

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here