Advertisement

എസ്എഫ്ഐയുടെ മർദനമേറ്റെന്ന പരാതിയില്‍ നിസാര വകുപ്പ്, പൊലിസിന് വീഴ്ച; വിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്

December 25, 2023
Google News 2 minutes Read
Thiruvananthapuram SFI new leadership

എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്. മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറന്മുള പൊലീസിനെതിരെയാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും നിർദേശം.(Student Beaten by SFI to Approach High Court)

ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൺ ജോസഫും പരാതിക്കാരിയും സുഹൃത്തുക്കളുമായുള്ള വാക്കേറ്റം ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിക്ക് പിന്നിൽ മുൻ പ്രിൻസിപ്പൽ എന്ന ആരോപണവുമായി ജെയ്‌സൺ ജോസഫ് രംഗത്തെത്തി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ തന്നെ മർദിച്ചവർക്ക് എതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നത്.കേസ് അന്വേഷണത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തി.പൊലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി.

ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു. മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്.

Story Highlights: Student Beaten by SFI to Approach High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here