‘ഹിന്ദുയിസം ഒരു മതമല്ല, വഞ്ചനയാണ്’; വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്

ഹിന്ദു മതവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഹിന്ദുയിസം മതമല്ല ഒരുതരം വഞ്ചനയാണെന്ന് പരാമർശം. ജന്തർ മന്തറിൽ നടന്ന ബഹുജൻ സമാജ് അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മൗര്യ ഹിന്ദു മതത്തെ വഞ്ചനയെന്ന് വിശേഷിപ്പിച്ചത്.
ഹിന്ദുയിസം ഒരു വഞ്ചനയാണ്. ഹിന്ദു ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും 1995 ൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഹിന്ദുമതം ഒരു മതമല്ലെന്ന് പ്രധാനമന്ത്രി മോദിയും പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ‘ഹിന്ദുയിസം’ ഒരു മതമല്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ ജനങ്ങളുടെ വികാരം വ്രണപ്പെടുന്നില്ല, എന്നാൽ ഹിന്ദുമതം ഒരു മതമല്ല, വഞ്ചനയാണെന്ന് സ്വാമി പ്രസാദ് മൗര്യ പറയുമ്പോൾ ജനങ്ങളുടെ വികാരം വ്രണപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#WATCH दिल्ली: समाजवादी पार्टी के नेता स्वामी प्रसाद मौर्य का कहना है, ''… हिंदू एक धोखा है… वेसै भी 1995 में सुप्रीम कोर्ट ने कहा था कि हिंदू कोई धर्म नहीं है, यह जीवन जीने की एक शैली है। RSS प्रमुख मोहन भागवत ने भी दो बार कहा है कि चुके हैं कि हिंदू नाम का कोई धर्म नहीं है,… pic.twitter.com/7nVsBK56jL
— ANI_HindiNews (@AHindinews) December 26, 2023
2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യ ഹിന്ദു വിരുദ്ധ പരാമർശം നടത്തുന്നത് ഇതാദ്യമല്ല. ഹിന്ദുത്വം വെറും തട്ടിപ്പാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അത് വലിയ വിവാദമായി. രാമചരിതമനസിലെ ചില വാക്യങ്ങൾ സാമൂഹിക വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഈ വർഷം ജനുവരിയിൽ പറഞ്ഞിരുന്നു.
Story Highlights: ‘Hinduism A Deception’: Akhilesh Yadav’s Party Leader Sparks Row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here