കൂളിംഗ് ഗ്ലാസ് ധരിപ്പിച്ചു ഗാന്ധി പ്രതിമയെ അപമാനിച്ചു; കമ്യൂണിസ്റ്റ് പാർട്ടി നിറയെ ദേശവിരുദ്ധർ അടിഞ്ഞുകൂടുകയാണെന്ന് കെ സുരേന്ദ്രൻ

ഗാന്ധിപ്രതിമയെ അപമാനിച്ച് എസ്എഫ്‌ഐ നേതാവിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസറാണ് ഗാന്ധി പ്രതിമയെ അപമാനിച്ചത്. ഭാരത് മാതാ ലോ കോളജിലെ യൂണിയൻ ഭാരവാഹിയുമാണ് അതിൽ. കോളേജിലെ തന്നെ ഗാന്ധിപ്രതിമയെയാണ് ഇയാൾ അപമാനിച്ചത്.
ദേശവിരുദ്ധരും ഭീകരമനസ്സുകളും അടിഞ്ഞുകൂടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി നിറയെയെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു . ഇത്തരം തെമ്മാടിത്തങ്ങൾ വെച്ചുപൊറുപ്പിക്കരുത്. അറസ്റ്റു ചെയ്തു ജയിലിലടയ്ക്കാൻ ധൈര്യം കാണിക്കണം കേരളാ പൊലീസെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിഡിയോ ഉൾപ്പെടെ കുറിക്കുന്നു.
ഇയാൾ ഗാന്ധിപ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ചുകൊടുക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഗാന്ധി മരിച്ചതല്ലേ എന്ന് പരിഹസിച്ചുകൊണ്ടാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയത്. സംഭവത്തിന്റെ വീഡിയോ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
Story Highlights: K Surendran Against SFI on Mahatma Gandhi Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here