മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് SFI നേതാവ്; നിയമ പോരാട്ടത്തിനൊരുങ്ങി KSU

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവിനെതിരെ എടത്തല പൊലീസിൽ പരാതി നൽകി KSU. പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാനുള്ള സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
പരാതി എടുക്കാൻ സാധിക്കില്ല. നിങ്ങൾ കോടതിയെ സമീപിച്ചോളൂ എന്നാണ് പൊലീസിന്റെ മറുപടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. നിയമപരമായ പോരാട്ടത്തിന് KSU ഒരുങ്ങുകയാണ്. ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ SFIയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പ്രാദേശിക സിപിഐഎം നേതാക്കൾ SFI നേതാവിന് വേണ്ടി ഇടപെടുന്നു. KSU ശക്തമായി പ്രതിഷേധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസറാണ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.
എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്.
Story Highlights: KSU Against SFI Mahatma Gandhi Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here