സെഞ്ചൂറിയൻ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്, കെ.എൽ രാഹുലിന് സെഞ്ച്വറി

സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി നേടിയത്.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: India Eye Early Wickets After Rahul Shines vs SA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here