Advertisement

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി ജെ ചിഞ്ചു റാണി

December 27, 2023
Google News 2 minutes Read

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം ആണ് നടത്തുന്നത്. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.(Kerala is the leading state in women empowerment)

പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ശക്തമായി മുന്നോട്ട് വരാൻ ഇത്തരത്തിൽ ഉള്ള നാടകോത്സവങ്ങൾ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബീന രക്ഷിത് ഫെസ്റ്റിവൽ ബുക്ക്‌ ചടങ്ങിൽ പ്രകാശനം ചെയ്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചടങ്ങിനെ തുടർന്ന് പാളയം കണ്ണിമേറ മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ് മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അരങ്ങേറി. ഈ മാസം 29 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ വനിതാ നാടകോത്സവത്തിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്, അസമീസ് തുടങ്ങി വിവിധ ഭാഷകളിലെ 11 നാടകങ്ങൾ അവതരിപ്പിക്കും.

ഭാരത് ഭവൻ, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ വനിതാ നാടക ശിൽപശാല, സെമിനാർ, പെൺ കവിയരങ്ങ്, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.ഇന്ന് വൈകുന്നേരം 5.30 ന് ഭാരത് ഭവനിൽ ശ്രീലങ്കൻ നാടക പ്രവർത്തക റുവാന്തി ഡെ ചിക്കേര ദേശീയ വനിതാ നാടകോത്സവം ഉദ്ഘാടനം ചെയ്യും.

Story Highlights: Kerala is the leading state in women empowerment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here