Advertisement

തൃശൂരിൽ പ്രതിഷേധപ്പൂരം നടത്താൻ കോൺ​ഗ്രസ്; പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്നാവശ്യം

December 28, 2023
2 minutes Read
Congress demand land should be provided free of charge for Thrissur Pooram exhibition

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തറവാടക തർക്കത്തിൽ പ്രതിഷേധിച്ച് പകൽപ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. തറവാടകയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധപ്പൂരം എന്ന നിലയിൽ പകൽപ്പൂരം സംഘടിപ്പിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിക്കുക. പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

പൂരം നടത്തിപ്പ് പ്രതിസന്ധി പരിഹരിക്കാൻ പാറമേക്കാവ് ദേവസ്വം മിനി പൂരവും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തശൂർ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.

ഈ ഘട്ടത്തിലാണ് പൂരം വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാൻ കോൺ​ഗ്രസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ആയതുകൊണ്ട് തന്നെ കോൺ​ഗ്രസിന്റെ പ്രതിഷേധപ്പൂരത്തിന് അനുമതി നൽകുമോ എന്നതും ശ്രദ്ധേയമാണ്.

Read Also : പ്രധാനമന്ത്രിക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം; 15 ആനകൾ അണിനിരക്കും

അതേസമയം മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അടുത്തവർഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പാറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.

Story Highlights:Congress demand land should be provided free of charge for Thrissur Pooram exhibition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top