Advertisement

അധ്യാപക നിയമന തട്ടിപ്പ്; കൊൽക്കത്തയിൽ ഇഡി റെയ്ഡ്

December 28, 2023
Google News 2 minutes Read
Probe agency ED raids 9 locations in Kolkata in teachers' jobs scam

അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബിസിനസുകാർ എന്നിവർ ഉൾപ്പെടെ നിരവധി വ്യക്തികളുടെ വസതികളിലും ഓഫീസുകളിലുമാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിശോധന.

കൊൽക്കത്തയിലെ ഒമ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. വ്യവസായികളായ സുബോധ് സച്ചാർ, അശോക് യഡുക എന്നിവരുടെ മണിക്തലയിലെ രണ്ട് ഫ്‌ളാറ്റുകളിലും ബുറാബസാറിലെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വസതിയിലും പരിശോധന നടന്നു. കൂടാതെ കക്കുർഗാച്ചി, ഇഎം ബൈപാസ് എന്നിവിടങ്ങളിലും ഇഡി ഉദ്യോഗസ്ഥർ എത്തി.

Story Highlights: Probe agency ED raids 9 locations in Kolkata in teachers’ jobs scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here