പ്രതിഷേധം ജനാധിപത്യം; ഗവര്‍ണര്‍ക്കെതിരായ ബാനര്‍ നീക്കേണ്ടെന്ന് സിന്‍ഡിക്കറ്റ്

കേരള സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യേണ്ടെന്ന് സിന്‍ഡിക്കറ്റ്. ജനാധിപത്യ പ്രതിഷേധമായതിനാല്‍ സര്‍വകലാശാല ക്യാമ്പസില്‍ ബാനര്‍ വിലക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിന്‍ഡിക്കറ്റ്. ഭൂരിപക്ഷ നിലപാടിനോട് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിയോജിച്ചു.
കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശ പട്ടിക നല്‍കിയിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ നിന്ന് ചാന്‍സലര്‍ക്ക് ലിസ്റ്റ് നല്‍കിയിട്ടില്ല. ലിസ്റ്റ് നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്നും സിന്‍ഡിക്കറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ നിലപാടറിയിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആണ് വി സി മോഹനന്‍ കുന്നുമ്മല്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ലിസ്റ്റ് നല്‍കിയത് കീഴ് വഴക്കം മാത്രമെന്നും വിസി വ്യക്തമാക്കി.
Read Also : ‘കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുന്ന ആള്‍ക്ക് മറുപടി പറയാനില്ല’; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍
അതേസമയം സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പ്രതികരിച്ചു. താന്‍ ചെയ്യുന്നത് തന്റെ ഉത്തരവാദിത്വമാണ്. സെനറ്റിലേക്ക് നിര്‍ദ്ദേശം ചെയ്യാന്‍ ഉള്ള ആളുകളുടെ പേരുകള്‍ തനിക്ക് പല വഴികളില്‍ നിന്ന് കിട്ടും. അത് വെളിപ്പെടുത്തേണ്ട കാര്യമില്ല. സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെടാന്‍ അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: Syndicate not to remove banner against governor Arif Mohammed Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here