Advertisement

‘വി.എം സുധീരൻ ഏറെ നാളിന് ശേഷം കയറി വന്നയാൾ, വീട്ടിൽ പോയി സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു എന്ന് പറഞ്ഞു’; കെ. സുധാകരൻ

December 30, 2023
Google News 1 minute Read
K Sudhakaran criticizes V. M. Sudheeran

വി.എം സുധീരൻ ഏറെ നാളിന് ശേഷം കയറി വന്നയാളാണെന്നും വീട്ടിൽ പോയി സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു എന്നാണ് പറഞ്ഞിരുന്നതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടി നേതൃത്വത്തിനെതിരെ സുധീരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധീരൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞ ശേഷം പോയി. അദ്ദേഹത്തിന്റെ അഭിപ്രായം പ്രതികരിക്കാൻ മാത്രം വില കൽപ്പിക്കുന്നില്ല. സുധീരൻ പാർട്ടി വിട്ടു എന്ന് പറഞ്ഞിരുന്നുവെന്ന കടുത്ത പരാമർശം മിനിറ്റുകൾക്കുള്ളിൽ തിരുത്തുകയും തെയ്തു സുധാകരൻ. പാർട്ടി വിട്ടു എന്നല്ല ഇനി സഹകരിക്കാൻ ഇല്ലെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം തിരുത്തി.

കേരളത്തിൽ നിയമവും നീതിയും ജനാധിപത്യമര്യാദയും ഇല്ല. ഇന്ത്യയിൽ എവിടെയെങ്കിലും ഇതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടോ?. അക്രമം നടത്തിയ ഗണ്മാനെ മുഖ്യമന്ത്രി എന്ത് ചെയ്തു?. ചികിത്സയ്ക്ക് 15 ദിവസത്തേക്ക് മാത്രമാണ് താൻ പോകുന്നത്. കെപിസിസി ഭാരവാഹികൾ കൂട്ടായി കാര്യങ്ങൾ ചെയ്യും. സൂം മീറ്റിങ്ങിലൂടെ കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ എന്ന പേരിൽ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.

അതേസമയം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കോണ്‍ഗ്രസിന്‍റെ കേരളയാത്ര തുടങ്ങുന്നതിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിദഗ്ധ ചികിത്സ തേടുന്നത്.

നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്‍റെ നിലപാട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here