ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടത്, നടക്കുന്നത് മനുഷ്യത്വത്തിനെതിരായ യുദ്ധം; മുഖ്യമന്ത്രി

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും പലസ്തീൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും വേദനാജനകമാണ്.
ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നത്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. ഗുരു സന്ദേശത്തിന്റെ വെളിച്ചം ആ മണ്ണിൽ എത്തിയിരുന്നെങ്കിൽ ചോരപ്പാടുകൾ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടർന്ന് വ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here